2019 ൽ യുപിയിലെ മഹാസഖ്യത്തെ ഭയന്ന് അമിത് ഷാ, മഹാസഖ്യം വന്നാൽ ബിജെപി 80 സീറ്റിൽ 3 മുതൽ 8 സീറ്റിൽ ഒതുങ്ങും എന്ന് അമിത് ഷാ മനസ്സിലാക്കുന്നതായി പാർട്ടിക്കുള്ളിൽ നിന്ന് വാർത്ത പുറത്ത് വരുന്നു.
ഇതിനു പരിഹാരമായി യുപിയെ നാലു സംസ്ഥാനമായി വിഭജിക്കുക എന്ന വജ്രായുധം അമിത് ഷാ ഏടുത്ത് പ്രയോഗിച്ചേക്കും. പശ്ചിമ പ്രദേശ്, അവാധ് പ്രദേശ്, പൂർവ്വാഞ്ചൽ, ബുന്ദൽഖണ്ഡ് എന്നിങ്ങനെ നാലു സംസ്ഥാനമാക്കിയാൽ ബിജെപി അവിടങ്ങളിൽ ഒറ്റയ്ക്ക് ഭരിക്കാൻ കഴിയും എന്ന് ബിജെപി കണക്ക് കൂട്ടുന്നു. 1999 ൽ വാജ്പേയി നടപ്പാക്കിയ തന്ത്രമായിരുന്നു ഇത്. യുപി, ബീഹാർ, മധ്യപ്രദേശ് എന്നിവ വിഭജിച്ച് ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, ചത്തീസ്ഖഢ് എന്നിവ വിഭജിച്ചപ്പോൾ അവിടങ്ങളിൽ ബിജെപി തകർക്കാനാവാത്ത ശക്തിയായി മാറി. അത് പോലെ മറ്റ് പാർട്ടികളെ തകർക്കാം എന്ന് അമിത് ഷാ കണക്ക് കൂട്ടുന്നു.